1,731 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 1,747 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3,02,318 ടെസ്റ്റുകളാണ് നടത്തിയത്. 1,731 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,11,442 ആയി. അതേസമയം നാല് പേർ കൂടി മരണപ്പെട്ടു. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1,811 ആയി. 19,654 സജീവ കേസുകളാണ് രാജ്യത്തുള്ളത്.