![](https://mmo.aiircdn.com/265/60c897727a83e.jpg)
15.5 മില്യൺ കോവിഡ് വാക്‌സിൻ ഡോസുകളാണ് യു എ ഇ നൽകിയത്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 29,969 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 15.5 മില്യൺ കോവിഡ് വാക്‌സിൻ ഡോസുകളാണ് യു എ ഇ നൽകിയത്. 100 പേർക്ക് 157.06 ഡോസാണ് വിതരണ നിരക്കെന്നു യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സമൂഹത്തിലെ എല്ലാവർക്കും വാക്സിൻ നൽകി പ്രതിരോധശേഷി നേടി കോവിഡ് കേസുകളുടെ എണ്ണം കുറച്ചു വൈറസ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുസൃതമായി രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് നടക്കുന്നത്.