![](https://mmo.aiircdn.com/265/6659b83b6c55d.jpg)
സെപ്റ്റംബർ 15 വരെയാണ് ഉച്ച വിശ്രമ നിയമം. യുഎഇയിലുടനീളമുള്ള തുറന്ന സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് നിരോധനം
യു എ ഇ യിൽ തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ പ്രഖ്യാപിച്ചു മാനവ വിഭവശേഷി മന്ത്രാലയം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ച വിശ്രമ നിയമം. യുഎഇയിലുടനീളമുള്ള തുറന്ന സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയാണ് നിരോധനം. നിയമം ലംഘിച്ചാൽ കമ്പനികൾക്ക് ഒരു ജീവനക്കാരന് 5000 ദിർഹം മുതലാണ് പിഴ ഈടാക്കുക. കൂടുതൽ തൊഴിലാളികൾ ഈ സമയത്തു പുറം തൊഴിലിൽ ഏർപ്പെട്ടാൽ കമ്പനിക്ക് 50,000 ദിർഹം വരെ പിഴ ചുമത്തും.
അതേസമയം ജലവിതരണം, വൈദ്യുതി, റോഡ് ജോലികൾ എന്നിവ പോലുള്ള ചില ജോലികളെ നിയമത്തിൽ നിന്ന് ഒഴിവാക്കും. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കി തൊഴിൽ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. യു എ ഇ യിൽ തുടർച്ചയായി 20-ാം വർഷമാണ് ഈ നിയമം നടപ്പിലാക്കുന്നത്.