ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം
യു എ ഇ യിൽ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി ജൂൺ 30. പ്രാബല്യത്തിൽ വന്ന തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിലേക്ക് വരിക്കാരാകാൻ ജീവനക്കാർക്ക് ആറ് മാസത്തെ ഗ്രേസ് പിരീഡ് ആണ് ലഭിച്ചിരിക്കുന്നത്. ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം . എന്നാൽ ഫ്രീ സോണിൽ ജോലി ചെയ്യുന്നവരെ നിലവിൽ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്ന യോഗ്യരായ ജീവനക്കാരിൽ നിന്ന് പിഴ ഈടാക്കും. അച്ചടക്ക നടപടി, രാജി ഒഴികെയുള്ള കാരണങ്ങളാൽ ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി സുരക്ഷാ പ്രധാനം ചെയ്യുന്ന ഒന്നാണ് . ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ പ്രതിമാസ ക്യാഷ് ബെനിഫിറ്റ് ലഭിക്കും,
തുടർച്ചയായി മൂന്ന് മാസം വരെ തൊഴിലില്ലായ്മ പരിരക്ഷ ലഭിക്കും.കാറ്റഗറി എയിൽ 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ ഇൻഷുറൻസ് ചെലവ് പ്രതിമാസം 5 ദിർഹമാണ് അതേസമയം കാറ്റഗറി ബിയിൽ 16,000 ദിർഹത്തിൽ കൂടുതൽ വരുമാനമുള്ളവർക്ക് പ്രതിമാസം 10 ദിർഹം നൽകും.പേയ്‌മെന്റ് ജീവനക്കാരന് പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ നൽകാം.
നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക കരാർ തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, പെൻഷന് അർഹതയുള്ളവരും പുതിയ ജോലിയിൽ ചേർന്നവരുമായ വിരമിച്ചവർ, ഫ്രീ സോണുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ എന്നിവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.