നിയമത്തെക്കുറിച്ച് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വിശദീകരണം നൽകിയത്
യു എ ഇ യിൽ ഭീഷണിപ്പെടുത്തുക എന്ന കുറ്റത്തിന് 10,000 ദിർഹം പിഴ. അപമാനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മറ്റൊരാളെ ഭീഷണിപ്പെടുത്തിയാൽ 10,000 ദിർഹം പിഴയും ഒരു വർഷം തടവും ചുമത്തുമെന്ന്
യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു . നിയമത്തെക്കുറിച്ച് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വിശദീകരണം നൽകിയത്
ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 353 അനുസരിച്ച് വാക്കാലോ പ്രവർത്തിയാലോ രേഖാമൂലമോ മറ്റൊരാളിലൂടെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരാൾക്കും തടവും പിഴയും ലഭിക്കും .
കൂടാതെ, ആർട്ടിക്കിൾ 351 അനുസരിച്ച് മറ്റൊരാളെക്കുറിച്ചോ അവരുടെ സ്വത്തിനെക്കുറിച്ചോ വാക്കാലുള്ളതോ രേഖാമൂലമുള്ളതോ ഭീഷണി ഉയർത്തുകയോ അല്ലെങ്കിൽ മറ്റൊരാളെ അപമാനിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാൾക്കും ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷൻ പുറത്തു വിട്ട വിഡിയോയിൽ വ്യക്തമാക്കുന്നു.