
കാറ്റിന്റെ ശക്തി മണിക്കൂറിൽ 40 കിലോമീറ്റർ വേഗത
യു എ ഇ യിൽ അടിസ്ഥാന രഹിതമായ കാലാവസ്ഥയെത്തുടർന്ന് യെല്ലോ അലെർട്ട്പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിനെ തുടർന്നാണ് അലെർട്ട്. കാറ്റിന്റെ ശക്തി മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. വൈകീട്ട് ആറ് മണിവരെ ഈ കാലാവസ്ഥ തുടരും. തിരമാലകൾ 6 അടി വരെ ഉയരാനാണ് സാധ്യത. ഇന്ന് പുലർച്ചെ ഖോർഫക്കാൻ , ഫുജൈറ മേഖലകളിൽ മഴ ലഭിച്ചിരുന്നു.