യു എന്നുമായി ചേർന്ന് അബുദാബി ക്യാമ്പയിൻ ; 'ആദ്യം കേൾക്കുക'

ലക്ഷ്യം മുതിർന്നവരും കുട്ടികളും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം

യു എന്നുമായി ചേർന്ന് അബുദാബി വേറിട്ട ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 'ആദ്യം കേൾക്കുക' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന്റെ ലക്ഷ്യം മുതിർന്നവരും കുട്ടികളും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുക എന്നതാണ്. കുട്ടിക്കാലം മുതൽ 18 വയസ്സ് വരെ കുട്ടികളെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു അവബോധം വർധിപ്പിക്കുക എന്നതും ക്യാമ്പയിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. അബുദാബിയിലെ കമ്മ്യൂണിറ്റി ഡെവലെപ്മെന്റ് ഡിപ്പാർട്മെന്റും യു എൻ ഡി സിസിയും സംയുക്തമായി ആരംഭിച്ച ക്യാമ്പയിൻ അറബ് മേഖലയിലെ ആദ്യത്തേതാണ്. കുട്ടികളുടെ ഭാഷാപരവും വൈജ്ഞാനികവും സാമൂഹികവും വൈകാരികവും ശാരീരികവുമായ വികാസത്തെ വളർത്തിയെടുക്കാൻ ഈ ക്യാമ്പ് സഹായിക്കും. 

പോസിറ്റീവ് പാരന്റിങ് , ആശയവിനിമയം, സംഘർഷ പരിഹാരം, എന്നിവയുടെ തത്വങ്ങൾ ഉയർത്തിക്കാട്ടുന്ന നിരവധി പ്രോഗ്രാമുകൾ കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ഡിസിഡി യിലെ മോണിറ്ററിങ് ആൻഡ് ഇന്നോവേഷൻ സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ലൈല അൽ ഹയാസ് വിശദീകരിച്ചു. 

More from UAE