യു എൻ വെടിനിർത്തൽ പ്രമേയം ; സ്വാഗതം ചെയ്ത് യു.എ.ഇ

AFP

ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാരം നേടുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങേണ്ടതിൻ്റെ പ്രാധാന്യം യുഎഇ ഊന്നിപ്പറഞ്ഞു

വിശുദ്ധ റമദാൻ മാസത്തിൽ  ഗാസ മുനമ്പിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ചതിനെ യുഎഇ  സ്വാഗതം ചെയ്തു. ഇത് ശത്രുതയ്ക്ക് ശാശ്വതമായ അന്ത്യം വരുത്തുമെന്നും ഏറ്റവും ദുർബലരായ ആളുകൾക്ക് ഉടനടി, സുരക്ഷിതവും, സുസ്ഥിരവും തടസ്സരഹിതവുമായ  ദുരിതാശ്വാസവും, മാനുഷിക സഹായവും എത്തിക്കുന്നത് സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എ ഇ  വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാരം നേടുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങേണ്ടതിൻ്റെ പ്രാധാന്യം യുഎഇ ഊന്നിപ്പറഞ്ഞു. ഗാസയിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ തീവ്രമാക്കുന്നതിനല്ല പ്രവർത്തനങ്ങൾ തുടരുമെന്നും യു എ ഇ ആവർത്തിച്ചു. 

More from UAE