രോഗങ്ങളുടെ വ്യാപനം ലഘൂകരിക്കാനുള്ള അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പടെ പാകിസ്താനിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ട്
യുഎഇ അയച്ച 33 ടൺ മാനുഷിക സഹായം പാകിസ്ഥാനിൽ എത്തി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനിഷ്യറ്റീവിന്റെ മേൽനോട്ടത്തിൽ അയച്ച മെഡിസിൻ ഉൾപ്പടെയുള്ള ആദ്യ സഹായം രാജ്യത്തെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ച 13600 ഓളം ജനങ്ങളിലേക്ക് എത്തിക്കുകയാണ്.
അടുത്ത ആഴ്‌ച യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം,ലോകാരോഗ്യ സംഘടന , ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് എന്നിവയുൾപ്പെടെയുള്ള സംഘടനകൾ കൂടുതൽ ദുരിതാശ്വാസ ഇനങ്ങൾ പാകിസ്താനിലേക്ക് അയക്കും.
വെള്ളം കെട്ടിനിൽക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങളുടെ വ്യാപനം ലഘൂകരിക്കാനുള്ള അടിസ്ഥാന മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പടെ പാകിസ്താനിലേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ട്.