
സൂപ്പർ 98 പെട്രോൾ ലിറ്ററിന് മൂന്ന് ദിർഹം ഒരു ഫിൽസാണ് പുതുക്കിയ നിരക്ക്
യുഎഇ ഇന്ധന വിലയിൽ കുറവ് . സൂപ്പർ 98 പെട്രോൾ ലിറ്ററിന് മൂന്ന് ദിർഹം ഒരു ഫിൽസാണ് പുതുക്കിയ നിരക്ക് . കഴിഞ്ഞ മാസം 3 ദിർഹം 9 ഫിൽസായിരുന്നു നിരക്ക്. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2 ദിർഹം 90 ഫിൽസാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ മാസം 2 ദിർഹം 97 ഫിൽസായിരുന്നു നിരക്ക്. ഇ പ്ലസ് 91 പെട്രോൾ ലിറ്ററിന് രണ്ട് ദിർഹം 82 ഫിൽസാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ മാസം 2 ദിർഹം 90 ഫിൽസായിരുന്നു ഇ പ്ലസ് നിരക്ക്.
ഡീസൽ ലിറ്ററിന് 3 ദിർഹം 3 ഫിൽസാണ് പുതുക്കിയ നിരക്ക്. മാർച്ചിൽ 3 ദിർഹം 14 ഫിൽസായിരുന്നു വില.
ഏപ്രിൽ 1 മുതൽ നിരക്ക് പ്രാബല്യത്തിലാകും