യുഎഇ-ഇസ്രായേൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഏപ്രിൽ 1-ന് പ്രാബല്യത്തിൽ

File Photo

കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടും. 


യുഎഇ-ഇസ്രായേൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഏപ്രിൽ 1-ന് പ്രാബല്യത്തിൽ വരും.
2022 മെയ് 31-നായിരുന്നു  ഇസ്രായേലുമായി യുഎഇ കരാർ ഒപ്പ് വച്ചത്. കരാർ അനുസരിച്ചു 96 ശതമാനത്തിലധികം ഉൽപ്പന്ന ലൈനുകളിൽ താരിഫ് നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യും.  കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടും. 
യുഎഇ-ഇസ്രായേൽ എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 2021 ൽ  1.3 ബില്യൺ യുഎസ് ഡോളർ രേഖപ്പെടുത്തിയിരുന്നു . ഇത് 10 ബില്യൺ യുഎസ് ഡോളറായി ഉയർത്തുക എന്നതാണ് കരാറിന് പിന്നിലെ മറ്റൊരു ലക്‌ഷ്യം. 

2022-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 2.49 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു . 2021 ൽ ആകെ  90 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇസ്രായേലിൽ നിന്നുള്ള റീ-കയറ്റുമതി 71.2 ശതമാനവും, ഇസ്രായേലിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 48.6 ശതമാനവും വർദ്ധിക്കുകയും ചെയ്തു. 

യുഎഇ-യുടെ പുതിയ വ്യാപാര അജണ്ടയുടെ ഭാഗമാണ് യുഎഇ-ഇസ്രായേൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ. 2030ഓടെ 1.4 ട്രില്യൺ ദിർഹത്തിൽ നിന്ന് 3 ട്രില്യൺ ദിർഹമായി സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കാനാണ് ശ്രമം. 

More from UAE