![](https://mmo.aiircdn.com/265/609cbfee892b9.jpg)
ഗ്രീസ് പ്രസിഡന്റ് കാറ്റെറിന സകെല്ലരോപൗലോ, പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും
യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബി സയ്ദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഗ്രീസിൽ എത്തും. ഗ്രീസ് പ്രസിഡന്റ് കാറ്റെറിന സകെല്ലരോപൗലോ, പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും. വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുക , ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുക എന്നിവ സംബന്ധിച്ചു ചർച്ചകൾ നടത്തും.