യുഎഇ യിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ പിസി ആർ പരിശോധന;200ലധികം കേന്ദ്രങ്ങൾ

iStock (illustration)

ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും 189 സ്‌കൂളുകളിലും അബുദാബിയിലെ 37 സ്‌കൂളുകളിലും കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കുമെന്ന് പബ്ലിക് സ്‌കൂൾ റെഗുലേറ്റർ എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് ട്വിറ്ററിലൂടെ അറിയിച്ചു.

യുഎഇ യിൽ പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി  പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സൗജന്യ പി സി ആർ പരിശോധന നടത്താം. ഇതിനായി  200 ലധികം കേന്ദ്രങ്ങൾ സജ്ജമാണ്.
ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും 189 സ്‌കൂളുകളിലും അബുദാബിയിലെ 37 സ്‌കൂളുകളിലും കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കുമെന്ന് പബ്ലിക് സ്‌കൂൾ റെഗുലേറ്റർ എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് ട്വിറ്ററിലൂടെ അറിയിച്ചു.നാളെ മുതൽ സെപ്തംബർ 20 വരെ ഇത് ലഭ്യമാകും, കേന്ദ്രങ്ങളുടെ മുഴുവൻ പട്ടികയും ട്വിറ്ററിൽ പ്രസിദ്ധീകരിക്കും.
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ കോവിഡ്  സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 12 വയസും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികളും സ്‌കൂൾ ജീവനക്കാരും  സ്‌കൂളിലെ ആദ്യ ദിവസത്തിന് മുമ്പ് 96 മണിക്കൂർ സാധുതയുള്ള നെഗറ്റീവ് PCR ടെസ്റ്റ് സമർപ്പിക്കണമെന്ന്  കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

More from UAE