
അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെ പങ്കാളിത്തത്തോടെ NAMA വിമൻ അഡ്വാൻസ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആണ് ധനസഹായം നൽകുന്നത്.
യുഎഇയിലുടനീളമുള്ള വനിതാ നേതാക്കൾക്കായി 15 മില്യൺ ദിർഹത്തിന്റെ ഗ്രാൻ്റ് . വനിതാ നേതാക്കൾക്കാവശ്യമായ സേവനങ്ങൾ, അവരെ പിന്തുണക്കുന്നതിനുള്ള സംവിധാനങ്ങൾ, വിഭവങ്ങൾ എന്നീ കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാണ് ഈ തുക ചെലവഴിക്കുക. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെ പങ്കാളിത്തത്തോടെ NAMA വിമൻ അഡ്വാൻസ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് ആണ് ധനസഹായം നൽകുന്നത്.
ഹേർ ഹൈനസ് ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ അമേരിക്കൻ ഷാർജ സർവകലാശാലയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിൽ അഭിമാനിക്കുന്നതായി വിമൻ അഡ്വാൻസ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെൻ്റ് വ്യക്തമാക്കി. യു എ ഇ യിലെ സ്ത്രീകളുടെ നേതൃത്വത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നൽകുന്ന ആദ്യത്തെ അംഗീകൃത ഗ്രാന്റാണ് ഇത്. യു.എ.ഇ.യിലെ വനിതാ നേതൃത്വത്തിന്റെ വികസനത്തിന് ഇത് ഊന്നൽ നൽകും.