![](https://mmo.aiircdn.com/265/60ac70bd499e1.jpg)
ഈ വർഷത്തെ എമിറാത്തി വനിതാ ദിനത്തിന്റെ തീം "പ്രചോദിപ്പിക്കുന്ന യാഥാർത്ഥ്യം, സുസ്ഥിര ഭാവി"
യുഎഇ യിൽ ഓഗസ്റ്റ് 28 ഞായറാഴ്ച എമിറാത്തി വനിതാ ദിനം ആചരിക്കും. ഈ വർഷത്തെ എമിറാത്തി വനിതാ ദിനത്തിന്റെ തീം "പ്രചോദിപ്പിക്കുന്ന യാഥാർത്ഥ്യം, സുസ്ഥിര ഭാവി" എന്നതാണ്. സ്ത്രീ ശാക്തീകരണത്തിലും ലിംഗസമത്വത്തിലും രാജ്യം കൈവരിച്ച പുരോഗതി ആഘോഷിക്കുന്നതിനായി എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്. ദേശീയ വികസനത്തിലും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും സ്ത്രീകളുടെ പങ്കിനെ എടുത്തു കാണിക്കുന്നതാണ് വനിതാ ദിനം.യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ സ്ട്രാറ്റജി 2026 അംഗീകരിക്കുന്നതുമായി
ഈ വർഷത്തെ ഇവന്റ് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പ്രത്യേകത.എല്ലാ മേഖലകളിലെയും ലിംഗ വ്യത്യാസം കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണു സ്ട്രാറ്റജി.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ മേഖലകളിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ യുഎഇ പുതിയ നിയമനിർമ്മാണങ്ങൾ പുറപ്പെടുവിക്കുകയും നിരവധി നിയമങ്ങൾ ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്.