
അബുദാബിയിലെ പരിസ്ഥിതി ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാനായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച പ്രമേയം പുറപ്പെടുവിച്ചത്.
യുഎഇയിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാൽ കനത്ത പിഴ ഈടാക്കും . നിയമങ്ങൾ ലംഘിച്ചാൽ ഒരു ദശലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക . അബുദാബിയിലെ പരിസ്ഥിതി ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാനായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച പ്രമേയം പുറപ്പെടുവിച്ചത്. അതെ സമയം നിയമം ലംഘിക്കുന്നവർ പ്രകൃതിയോട് കൂടുതൽ പ്രതിബദ്ധത കാണിക്കുകയോ തെറ്റ് തിരുത്തി അനിവാര്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്താൽ ഇവർക്കുള്ള പിഴ കുറയ്ക്കാൻ അധികൃതർക്ക് അധികാരമുണ്ടായിരിക്കും