കോവിഡുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ഒരുമിച്ചു നേരിടുന്നതിനും
യുഎഇയും ഇസ്രായേലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടു ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കി. ഇസ്രയേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡിന്റെ യുഎഇ സന്ദര്ശനത്തോടനുബന്ധിച്ചാണ് സയുക്ത പ്രസ്താവന. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യനുമായി യെയർ ലാപിഡ് ചർച്ച നടത്തി. സാമ്പത്തികവും പ്രാദേശികവുമായ സഹകരണം വിപുലീകരിക്കുന്നതിനും, സമാധാനപരമായ ബന്ധം കെട്ടിപ്പടുക്കുന്നതിനും, കോവിഡുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനും, ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു.