ജൂലൈ 7 ബുധനാഴ്ച
യുഎഇയുടെ അടുത്ത ബാച്ച് ബഹിരാകാശയാത്രികരായ നോറ അൽ മാട്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവർ മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രംകൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്.
നിലവിലെ ബഹിരാകാശ തയ്യാറെടുപ്പുകളെക്കുറിച്ചും മറ്റും മാധ്യമങ്ങളെ അറിയിക്കും. രാജ്യത്തെ ബഹിരാകാശ പര്യവേഷണങ്ങൾക്കും ആദ്യത്തെ ബഹിരാകാശയാത്രികരായ ഹസ്സ അൽമൻസൂരി, സുൽത്താൻ അൽ നയാദി എന്നിവരോടൊപ്പം ചേരുന്നതിനും 4,305 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ്
അൽ മാട്രൂഷിയെയും അൽ മുല്ലയെയും തിരഞ്ഞെടുത്തത്.
യുഎഇയിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന മെക്കാനിക്കൽ എഞ്ചിനീയറായ അൽ മാട്രൂഷി ആദ്യത്തെ എമിറാത്തി വനിതാ ബഹിരാകാശയാത്രികയാണ്, അൽമുല്ല പൈലറ്റും ദുബായ് പോലീസിന്റെ എയർ വിംഗ് സെന്ററിലെ പരിശീലന വിഭാഗം മേധാവിയുമാണ്.