![](https://mmo.aiircdn.com/265/661f3acd0f5ff.jpg)
വ്യാഴാഴ്ച വരെ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മുൻകരുതലുകൾ എടുക്കുകയും മഴ പെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി
യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചതിനെ തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ഈ ആഴ്ച മഴ തുടരുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച വരെ രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മുൻകരുതലുകൾ എടുക്കുകയും മഴ പെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇന്നലെ ദുബായ്-അൽ ഐൻ റോഡിലും അൽ ഐനിലെ മസാകിൻ മേഖലയിലും കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അൽ ഐനിൽ ഈ ആഴ്ച കൂടുതൽ ശക്തമായ മഴ ലഭിക്കുമെന്നും അബുദാബിയിൽ മഴ അനുഭവപ്പെടുമെന്നുമാണ് എൻസിഎം അറിയിച്ചു.