ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ കാഴ്ചപ്പാടിനെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രശംസിച്ചു
രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ചു യുഎഇ നേതാക്കൾ ചർച്ച നടത്തി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായാണ് പ്രധാനപ്പെട്ട ചർച്ചകൾ നടത്തിയത്. യുഎഇയുടെ നേട്ടങ്ങളെയും സാമ്പത്തിക, വികസന പദ്ധതികളെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു ചർച്ചകൾ.
ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ കാഴ്ചപ്പാടിനെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രശംസിച്ചു.
യു എ ഇ യെക്കുറിച്ചുള്ള ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ അഭിലാഷങ്ങൾക്ക് പരിധിയില്ല എന്നും അദ്ദേഹത്തിന്റെ ആദ്യത്തേതും അവസാനത്തേതുമായ ആശങ്ക യുഎഇയുടെയും ജനങ്ങളുടെയും താൽപ്പര്യമാണ് എന്നും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
യുഎഇയുടെ നേട്ടങ്ങൾ , സാമ്പത്തിക-വികസന തന്ത്രപരമായ പദ്ധതികൾ എന്നിവ സംബന്ധിച്ചു സഹോദരൻ മുഹമ്മദ് ബിൻ റാഷിദുമായി ചർച്ച നടത്തിയെന്നായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്. അൽ മർമൂമിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടിപ്രൈം മിനിസ്റ്റർ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ പങ്കെടുത്തു