
യുഎഇയും ആഫ്രിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ യുഎഇ സഹമന്ത്രി ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ പ്രശംസിക്കുകയും ഈ കരാർ സുഗമമാക്കുന്നതിന് അംഗോളയുടെയും ആഫ്രിക്കൻ യൂണിയൻ്റെയും ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു. യുഎഇയും ആഫ്രിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ യുഎഇ സഹമന്ത്രി ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ പ്രശംസിക്കുകയും ഈ കരാർ സുഗമമാക്കുന്നതിന് അംഗോളയുടെയും ആഫ്രിക്കൻ യൂണിയൻ്റെയും ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വടക്കൻ കിവു മേഖലയിലാണ് വേദി നിർത്തൽ പ്രഖ്യാപിച്ചത്. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഈ വെടിനിർത്തൽ എന്ന് ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ ഊന്നിപ്പറഞ്ഞു. സ്ഥിരമായ വെടിനിർത്തൽ നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ഷെയ്ഖ് ശഖ്ബൂത്ത് എടുത്തുപറയുകയും വിശ്വാസം കെട്ടിപ്പടുക്കുന്നതിനും ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുമുള്ള തുടർ ചർച്ചകളുടെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.