ഈ പ്രായത്തിലും മറ്റാരെയും ആശ്രയിക്കാതെ ദിനകൃത്യങ്ങളും സ്വന്തം കാര്യങ്ങളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന അന്തോകുട്ടി പറയുന്നത് സന്തോഷമാണ് ആയുസ്സിന്റെ രഹസ്യമെന്നാണ്.
ലോക വയോജനദിനമാണ്.
കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം
ഇതുസംബന്ധിച്ച് വിത്യസ്ത ഫീച്ചറുകൾ ചെയ്തിട്ടുണ്ട്.
ദേശാഭിമാനിയിൽ പെരുമ്പടപ്പ് മാളിയേക്കൽ അന്തോകുട്ടി എന്ന നൂറ്റിയഞ്ചുകാരൻ ജോസഫ് ആന്റണിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
ഈ പ്രായത്തിലും മറ്റാരെയും ആശ്രയിക്കാതെ ദിനകൃത്യങ്ങളും സ്വന്തം കാര്യങ്ങളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന അന്തോകുട്ടി പറയുന്നത് സന്തോഷമാണ് ആയുസ്സിന്റെ രഹസ്യമെന്നാണ്.
മാധ്യമം പത്രത്തിൽ 85 വയസ്സുള്ള ചരിത്രകാരനും സാഹിത്യനിരൂപകനുമായ ഡോ. എസ്.കെ. വസന്തനെക്കുറിച്ചാണ്.
വൈകുണ്ഠ സ്വാമികളുടെ കാലം മുതൽ 1942 വരെയുള്ള നവോഥാനചരിത്രം നോവൽ രൂപത്തിലാക്കുകയാണ് അദ്ദേഹമിപ്പോൾ.
മാതൃഭുമിയെഴുതിയത് കണ്ണാട്ടിക്കുളത്തെ സ്നേഹവീടിനെ കുറിച്ചാണ്. എൺപത്തിയഞ്ച് വയസ്സുള്ള മുല്ലശ്ശേരി രാജേട്ടനും എഴുപത്തിയാറ് വയസ്സുള്ള മൊയ്തിൻക്കയും മണിയമ്മയും സുനന്ദിയേച്ചിയുമെല്ലാം കോവിഡ് മഹാമാരി മാറാനുള്ള പ്രാർഥനയിലാണ്. കാരണം കോവിഡ് മഹാമാരിക്കുമുമ്പ് ഒന്നിടവിട്ട ഞായറാഴ്ചയിലെ ഉച്ചകൾ ഇവരെപ്പോലെയുള്ള നാട്ടിലെ നൂറോളം പ്രായമായവർക്ക് ഉത്സവമായിരുന്നു.
പ്രായത്തെ മറന്ന് കൊളത്തറ കണ്ണാട്ടിക്കുളത്തെ ഗവ. ആയുർവേദ ആശുപത്രി മുറ്റത്ത് ഒത്തുചേരുമായിരുന്നു. പഴയകാല കഥകൾ പറഞ്ഞും ഒരുമിച്ച് ആടിയും പാടിയും ആ ദിവസം സന്തോഷത്തിന്റേതാക്കും. ഇവരുടെയെല്ലാം സന്തോഷത്തിനു മുകളിലാണ് കോവിഡ് കഴിനിഴലായി എത്തിയത്.
എന്നാൽ ഈ പറഞ്ഞതിലൊന്നും പെടാത്ത എത്രയോ വയോജനങ്ങൾ നമ്മുടെ നാട്ടിലുണ്ട്.
പ്രായം തളർത്തിയിട്ടില്ല, എന്നാൽ സ്നേഹം കിട്ടാതെ കരുതലില്ലാതെ തളർന്നു പോയവർ..
ഈ കൊറോണക്കാലത്ത് അവരെ കൂടുതൽ കരുതലോടെ കാക്കേണ്ടിയിരിക്കുന്നു.
അവർക്ക് കാവൽ നിൽക്കേണ്ടിയിരിക്കുന്നു.
സ്‌പെഷ്യൽ ന്യൂസ്
സന്തോഷമാണ് ആയുസ്സിന്റെ രഹസ്യം