ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പരിശോധന ലാബ് ദുബായിൽ

20000 ചതുരശ്രയടിയിലുള്ള ലാബിൽ പ്രതിദിനം 100000 സാമ്പിളുകൾ പരിശോധിക്കാൻ സാധിക്കും.

പിസിആർ ടെസ്റ്റ് നടത്തുന്ന എയർപോർട്ടുകളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആധുനിക ലാബുകളിൽ ഒന്നായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ലാബ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലാബുകളിൽ ഒന്നായിരിക്കും  ടെർമിനൽ രണ്ടിലുള്ള ലാബ്. 20000 ചതുരശ്രയടിയിലുള്ള ലാബിൽ പ്രതിദിനം 100000 സാമ്പിളുകൾ പരിശോധിക്കാൻ സാധിക്കും. മണിക്കൂറുകൾക്കുള്ളിൽ പരിശോധനാഫലവും ലഭ്യമാകും. ദുബായ് എയർപോർട്ടുകളും ദുബായ് ഹെൽത്ത് അതോറിറ്റിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് മികച്ച ലാബെന്നു അധികൃതർ വ്യക്തമാക്കി.DUBAI AIRPORT IMMIGRATION SUPPLIED

More from UAE