![](https://mmo.aiircdn.com/265/60ac70bd499e1.jpg)
ലോകത്തിലെ ഏറ്റവും കൂടുതൽ വാക്സിനേഷൻ ലഭിച്ച രാജ്യമാണ് യുഎഇ
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ യു എ ഇ യ്ക്ക് രണ്ടാം സ്ഥാനം. വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്ത സാധ്യത , കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോഴാണ്
ഗ്ലോബൽ ഫിനാൻസ് മാസികയുടെ സുരക്ഷാ സൂചികയിൽ യു എ ഇ യ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചത്.
ലോകത്തിലെ ഏറ്റവും കൂടുതൽ വാക്സിനേഷൻ ലഭിച്ച രാജ്യമാണ് യുഎഇ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കും യു എ ഇ യിലാണ്. 134 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഐസ്ലാൻഡിനെ വിലയിരുത്തി. ഖത്തർ, സിംഗപ്പൂർ, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. ഭൂമിശാസ്ത്രപരമായി വൈവിധ്യപൂർണ്ണമാണ് സൂചികയുടെ മുൻനിരയിലുള്ള രാജ്യങ്ങൾ .ആദ്യ 20 എണ്ണത്തിൽ ഒമ്പത് രാജ്യങ്ങൾ യൂറോപ്പിലാണ് സ്ഥിതിചെയ്യുന്നത്.ബാക്കിയുള്ള 20 എണ്ണത്തിൽ 11 എണ്ണം പ്രാഥമികമായി മിഡിൽ ഈസ്റ്റ് അല്ലെങ്കിൽ തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളാണ്.