ഷാർജ , അജ്‌മാൻ എമിറേറ്റുകൾ ഉൾപ്പടെയുള്ള വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്കാണ് സൗജന്യ പി സി ആർ പരിശോധന.
ഷാർജ , അജ്‌മാൻ എമിറേറ്റുകൾ ഉൾപ്പടെയുള്ള വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പി സി ആർ പരിശോധനയ്ക്ക് അനുമതി. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8:00 മുതൽ രാത്രി 8:00 വരെ സ്ക്രീനിങ് സെന്ററുകൾ തുറന്ന് പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 10.00 മുതൽ രാത്രി 8.00 വരെയാണ് സെന്ററുകൾ പ്രവർത്തിക്കുക. വിദ്യാര്ഥികൾക്ക് ഉമിനീർ പരിശോധനയും സൗജന്യമാണെന്നും മുൻകൂർ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.