![](https://mmo.aiircdn.com/265/612cafc31ac97.jpg)
അബുദാബി , ഷാർജാ എമിറേറ്റുകളിൽ 12 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്ബന്ധമാക്കിയതോടെയാണ് പരിശോധന സേവന കേന്ദ്രകളുടെ വിവരങ്ങൾ സംബന്ധിച്ചു ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്.
പുതിയ അധ്യയന വർഷം കോവിഡ് പരിശോധന നിർബന്ധമാക്കിയതോടെ വിദ്യാർത്ഥികൾക്കായി 63 കോവിഡ് പരിശോധനാ സെന്ററുകളുമായി യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം.
അബുദാബി , ഷാർജാ എമിറേറ്റുകളിൽ 12 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്ബന്ധമാക്കിയതോടെയാണ് പരിശോധന സേവന കേന്ദ്രകളുടെ വിവരങ്ങൾ സംബന്ധിച്ചു ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്.
ഷാർജയിൽ 20 ഉം , റാസ് അൽ ഖൈമയിൽ 17ഉം , ഫുജൈറയിൽ 16ഉം അജ്മാനിൽ ആറും ഉംഅല്‍ ക്വൈയിനിൽ നാലും സെന്ററുകളിൽ നിന്ന് വിദ്യർത്ഥികൾക്ക് കോവിഡ് പരിശോധന നടത്താൻ സാധിക്കും. ആരോഗ്യ സേവന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു അമിത തിരക്ക് കുറയ്ക്കുക എന്നതാണ് മന്താലയത്തിന്റെ ലക്ഷ്യം. പ്രവർത്തി ദിനങ്ങളിൽ രാവിലെ 8.00 മുതൽ രാത്രി 8.00 വരെയും വെള്ളിയാഴ്ച രാവിലെ 10.00 മുതൽ രാത്രി 8.00 വരെയും പരിശോധന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും.
അതേസമയം ദുബായ് സ്കൂൾ വിദ്യാർത്ഥികളെയും ഓൺലൈൻ ക്ലാസുകൾ തുടരുന്ന വിദ്യാർത്ഥികളെയും
പി സി ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .