വ്യത്യസ്ഥ നിരക്കുകൾ ഈടാക്കുന്നത് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ച് സാലിക് 

file photo

വ്യത്യത്ഥ നിരക്കുകൾ ഈടാക്കുന്ന പദ്ധതി ജനുവരി 31-ന് ആരംഭിക്കുമെന്ന് ദുബായ് ടോൾ-ഗേറ്റ് ഓപ്പറേറ്റർ സാലിക് പ്രഖ്യാപിച്ചു.

എമിറേറ്റിലെ എല്ലാ സാലിക് ഗേറ്റുകൾക്കും പുതിയ നിരക്ക് ഘടന ബാധകമാകും.

പ്രവൃത്തി ദിവസങ്ങളിൽ, തിരക്കേറിയ സമയങ്ങളിൽ (രാവിലെ 6:00 മുതൽ 10:00 വരെയും വൈകുന്നേരം 4:00 മുതൽ രാത്രി 8:00 വരെയും) 6 ദിർഹം ആയിരിക്കും നിരക്ക്.
തിരക്കില്ലാത്ത സമയങ്ങളിൽ (രാവിലെ 10:00 മുതൽ 4 വരെയും രാത്രി 8:00 മുതൽ 1:00 വരെയും) 4 ദിർഹം ആയിരിക്കും ടോൾ.

പുലർച്ചെ 1:00 മുതൽ രാവിലെ 6:00 വരെ ടോൾ-ഫ്രീ പാസിനുള്ള സമയമായിരിക്കും.

പൊതു അവധി ദിവസങ്ങൾ, പ്രത്യേക അവസരങ്ങൾ അല്ലെങ്കിൽ പ്രധാന ഇവൻ്റുകൾ ഒഴികെയുള്ള ഞായറാഴ്ചകളിൽ, ടോൾ 4 ദിർഹം ആയിരിക്കും ടോൾ.

റമദാൻ കാലത്ത് ഒഴികെ വർഷം മുഴുവനും ഈ സമയങ്ങൾ ബാധകമാണ്. റമദാൻ കാലത്ത് രാവിലെ 9:00 മുതൽ വൈകുനേനരം 5:00 വരെ തിരക്കേറിയ സമയമായി കണക്കാക്കും. 

പുണ്യമാസത്തിലെ തിരക്കില്ലാത്ത സമയം രാവിലെ 7:00 മുതൽ 9:00 വരെയും വൈകുന്നേരം 5:00 മുതൽ  പുലർച്ചെ 2:00 വരെയും ആയിരിക്കും.

റമദാനിൽ പുലർച്ചെ 2:00 മുതൽ 7:00 വരെ ടോൾ ഫ്രീ പാസിനുള്ള സമയമായിരിക്കും.

More from UAE