50,000 ദിർഹം വരെ പിഴ ഈടാക്കാം
ഷാർജയിൽ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ നുഴഞ്ഞുകയറിയ 17 പേർ അറസ്റ്റിൽ. നിയമം ലംഘിച്ചവരിൽ നിന്ന് പിഴ ഈടാക്കും. 50,000 ദിർഹം വരെ പിഴ ഈടാക്കാം.
റിസർവ് ജൈവ വൈവിധ്യങ്ങൾ എന്നിവയ്ക്കുള്ളിൽ കാണപ്പെടുന്ന വന്യ ജീവികളെ ദോഷകരമായി ബാധിക്കുന്ന നുഴഞ്ഞുകയറ്റം തടയുന്നതിനായി പരിസ്ഥിതി, സംരക്ഷിത പ്രദേശ അതോറിറ്റിയുടെ പരിശോധന പതിവായി നടക്കാറുണ്ട്. കാട്ടുമൃഗങ്ങൾ , സമുദ്ര ജീവികൾ എന്നിവയെ വേട്ടയാടുകയോ കടത്തുകയോ കൊല്ലുകയോ ചെയ്താൽ 10,000 ദിര്ഹം വരെ പിഴ ഈടാക്കും.
മാത്രമല്ല അനുമതിയില്ലാതെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ ചുറ്റുമുള്ള പ്രാദേശികളിലോ ഒത്തുകൂടിയത് വ്യക്തികൾക്കും കമ്പനികൾക്കും 10,000 ദിർഹം പിഴ ലഭിക്കും. പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി സംരക്ഷിത മേഖല അതോറിട്ടി ചെയർപേഴ്സൺ ഹാന സൈഫ് അൽ സുവൈദി വ്യക്തമാക്കി.