![](https://mmo.aiircdn.com/265/66baef1aa27b2.jpg)
ഡിപ്പാർട്ട്‌മെൻ്റുകളെയും ഓഫീസുകളെയും പിന്തുണയ്ക്കുക, വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളെ നേരിടുക, എസ്എഫ്‌ഡിയിൽ ഉയർന്ന ഡിജിറ്റൽ സുരക്ഷ കൈവരിക്കുക എന്നിവയാണ് സൈബർ ഡിഫൻസ് സെൻ്ററിന്റെ ലക്‌ഷ്യം
വിവര സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും സുപ്രധാന ആസ്തികളും സംരക്ഷിക്കുന്നതിനുമായി ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെൻ്റ് സൈബർ ഡിഫൻസ് സെൻ്ററിന് തുടക്കം കുറിച്ചു. ഡിപ്പാർട്ട്‌മെൻ്റുകളെയും ഓഫീസുകളെയും പിന്തുണയ്ക്കുക, വർദ്ധിച്ചുവരുന്ന സൈബർ ഭീഷണികളെ നേരിടുക, എസ്എഫ്‌ഡിയിൽ ഉയർന്ന ഡിജിറ്റൽ സുരക്ഷ കൈവരിക്കുക എന്നിവയാണ് സൈബർ ഡിഫൻസ് സെൻ്ററിന്റെ ലക്‌ഷ്യം. 2023-ൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സെൻസിറ്റീവ് വിവരങ്ങളും ഇലക്ട്രോണിക് സംവിധാനങ്ങളും സംരക്ഷിക്കാനും, ഉപഭോക്താക്കളുടെ വ്യക്തിഗത അവകാശങ്ങളും സ്വകാര്യതയും നിലനിർത്താനും സെന്ററിന് സാധിക്കുമെന്ന് ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു. ഷാർജയിലെ സർക്കാർ സ്ഥാപനങ്ങളുടെ പദ്ധതികളെയും കേന്ദ്രം പിന്തുണയ്ക്കും. കരുത്തും ഫലപ്രാപ്തിയും ഉള്ള ഒരു സൈബർ സംവിധാനം നിർമ്മിക്കുക എന്നതാണ് സെന്ററിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ, ഇലക്ട്രോണിക് സുരക്ഷാ മേഖലയിൽ വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ ഇല്ലാതാക്കി സുസ്ഥിരമായ നിക്ഷേപങ്ങൾ നടത്താനും ശ്രമിക്കും. സൈബർ ഭീഷണികളെ പ്രതിരോധിക്കാനും ആവശ്യമായ പിന്തുണ നൽകാനും സജ്ജരായ ഒരു പ്രത്യേക ടീം സെൻ്ററിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.