ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഈ വർഷം ഒക്ടോബര് ഒന്ന് മുതൽ പണം ഈടാക്കും. ഓരോ ബാഗിനും 25 ഫിൽസാണ് ഈടാക്കുക.
ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഈ വർഷം ഒക്ടോബര് ഒന്ന് മുതൽ പണം ഈടാക്കും. ഓരോ ബാഗിനും 25 ഫിൽസാണ് ഈടാക്കുക. 2024 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നിരോധിക്കുന്നതിന്റെ മുന്നോടിയായാണ് ഒക്ടോബർ മുതൽ പണം ഈടാക്കുന്നത്. 2024 ജനുവരി 1 മുതൽ വ്യാപാരം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുമെന്നാണ് ഷാർജ എക്സിക്യൂട്ടീവ് പുറപ്പെടുവിച്ച പ്രമേയം.