
ഈ മാസം 28 മുതൽ കുട്ടികളെ സ്വീകരിക്കുന്നത് പുനരാരംഭിക്കാം.
ഷാർജയിൽ സർക്കാർ സ്വകാര്യ നഴ്സറികൾക്ക് ഈ മാസം 28 മുതൽ കുട്ടികളെ സ്വീകരിക്കുന്നത് പുനരാരംഭിക്കാം.കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം നടപടികളെന്ന് അധികൃതർ അറിയിച്ചു. നഴ്സറികൾ സുരക്ഷിതമാണോ എന്നത് സംബന്ധിച്ചു പരിശോധനകൾ നടത്തിയിട്ടുണ്ട്. സുരക്ഷാ നാപടികളെക്കുറിച്ചുള്ള ഗൈഡും വിതരണം ചെയ്തു.