72 മണിക്കൂറിന് മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് പി സി ആർ പരിശോധന ഫലം സമർപ്പിക്കണമെന്ന് ഷാർജ അടിയന്തിര ദുരന്ത നിവാരണ മാനേജ്‌മന്റ് ടീം
ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർ 72 മണിക്കൂറിന് മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് പി സി ആർ പരിശോധന ഫലം സമർപ്പിക്കണമെന്ന് ഷാർജ അടിയന്തിര ദുരന്ത നിവാരണ മാനേജ്‌മന്റ് ടീം അറിയിച്ചു. നേരത്തെ 96 മണിക്കൂർ മുൻപ് എടുത്ത പരോശോധന ഫലം ആയിരുന്നു സമർപ്പിക്കേണ്ടത്,. അതേസമയം വിമാനത്താവളത്തിൽ എത്തിയാലുള്ള പിസിആർ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനത്തിന് അഞ്ച് ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിലാകും.