![](https://mmo.aiircdn.com/265/600538e592f00.jpg)
ഷാർജയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ രണ്ടാഴ്ച കൂടുമ്പോൾ നിർബന്ധമായും പി സി ആർ ടെസ്റ്റ് നടത്തിയിരിക്കണം.ഷാർജ എഡ്യൂക്കേഷൻ അതോറിറ്റിയുടേതാണ് നിർദേശം.വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് നിർദേശം.കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുക്കുന്നതുവരെയാണ് ടെസ്റ്റ് നടത്തേണ്ടത്.ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർ പതിനാല് ദിവസം കൂടുമ്പോൾ ടെസ്റ്റ് നടത്തണം.
എഡ്യൂക്കേഷൻ അതോറിറ്റിയുടെ സർക്കുലറിലാണ് ഈ നിർദേശങ്ങൾ ഉള്ളത്