72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് പരിശോധന ഫലം വിദ്യാർത്ഥികൾ നൽകണമെന്നാണ് നിയമം
ഷാർജയിൽ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 11 ഞായറാഴ്ച മുതൽ സ്കൂളുകളിലേക്ക് നേരിട്ട് വരാമെന്നും വ്യക്തിഗത ക്ലാസുകൾ പുനരാരംഭിക്കാമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ സ്കൂളിൽ പോകുന്നതിനു 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് പരിശോധന ഫലം വിദ്യാർത്ഥികൾ നൽകണമെന്നാണ് നിയമം. ഏത് വിദ്യാഭാസ രീതി വേണം എന്നത് തെരഞ്ഞെടുക്കാൻ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും സ്വാതന്ത്ര്യം ഉണ്ടെന്നു ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിട്ടി അറിയിച്ചു.