
എക്സ്പോ സിറ്റി ദുബായ് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റീം അൽ ഹാഷിമി ചുമതലയേൽക്കും.
ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിനെ എക്സ്പോ സിറ്റി ദുബായ് അതോറിറ്റി ചെയർമാനായി നിയമിച്ചു.എക്‌സ്‌പോ സിറ്റി ദുബായ് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റീം അൽ ഹാഷിമി ചുമതലയേൽക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രമേയത്തെ തുടർന്നാണ് തീരുമാനം.
കഴിഞ്ഞ ജൂണിലാണ് എക്‌സ്‌പോ സിറ്റി ദുബായുടെ അന്നൗൺസ്‌മെന്റ് നടന്നത് . എക്‌സ്‌പോ സിറ്റി ദുബായ് അതോറിറ്റിയെ അതിന്റെ മാനേജ്‌മെന്റുമായി ചുമതലപ്പെടുത്തുകയും ചെയ്തു.
ആഗോള തലത്തിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ അതോറിറ്റി ശ്രമിക്കും. മാത്രമല്ല , ലോകമെമ്പാടുമുള്ള കമ്പനികളുടെ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള എമിറേറ്റിന്റെ തന്ത്രപരമായ കാഴ്ചപ്പാടുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു.