
വേഗപരിധി 80 കിലോമീറ്റർ
ഷെയ്ഖ് സയ്ദ് ടണലിലെ വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അബുദാബി പോലീസ് അറിയിച്ചു. വേഗപരിധി 80 കിലോമീറ്റർ തന്നെയാണെന്നും ഇതിൽ മാറ്റം വരുത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അധികൃതർ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളെ പിന്തുടരരുത് എന്നും ഔദ്യോഗിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു.