സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ സമൃദ്ധിയും സമാധാനവും കൈവരിക്കാൻ കഴിയും

സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വെല്ലുവിളികളെ അതിജീവിക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ സമൃദ്ധിയും സമാധാനവും കൈവരിക്കാൻ കഴിയുമെന്ന് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തോടനുബന്ധിച്ചു അദ്ദേഹം ചൂണ്ടിക്കാട്ടി. സഹിഷ്ണുതയിലും ധാരണയിലും ഊന്നി മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.
2019-ൽ അബുദാബിയിൽ വെച്ച്  ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. ​​അഹമ്മദ് അൽ തയീബും ചേർന്ന് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിൽ ഒപ്പുവെച്ചതിന്റെ സ്മരണാർത്ഥമാണ് ഫെബ്രുവരി 4 അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി ആചരിക്കുന്നത്. 

 

More from UAE