സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതിന് യു എ ഇ യും ഫ്രാൻസും സംയുക്തമായി പ്രവർത്തിക്കും ; യു എ ഇ പ്രസിഡന്റ്

WAM

ഫ്രാൻസും യു എ ഇ യും തമ്മിലുള്ള ബന്ധം ആത്മവിശ്വാസം, വിശ്വാസ്യത, പരസ്പര ബഹുമാനം എന്നിവയിൽ അധിഷ്‌ഠിതമാണെന്നും അതിനാൽ അത് എപ്പോഴും  വേറിട്ടുനിൽക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

ലോകത്ത്  സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതിന് യു എ ഇ യും ഫ്രാൻസും സംയുക്തമായി പ്രവർത്തിക്കുമെന്ന് യു എ ഇ പ്രസിഡന്റ്  ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസും യു എ ഇ യും തമ്മിലുള്ള ബന്ധം ആത്മവിശ്വാസം, വിശ്വാസ്യത, പരസ്പര ബഹുമാനം എന്നിവയിൽ അധിഷ്‌ഠിതമാണെന്നും അതിനാൽ അത് എപ്പോഴും  വേറിട്ടുനിൽക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 
ഇരു രാജ്യങ്ങൾക്കും രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധങ്ങളുണ്ട് എന്നത് ശരിയാണ് എന്നും  എന്നാൽ തങ്ങളുടെ  സാംസ്കാരിക സഹകരണം രാജ്യങ്ങളുടെ പരമമായ സഹകരണത്തെ പ്രതിനിധീകരിക്കുന്നുവെന്നും ഇത് ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രതിഫലനം ആണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സംയുക്ത പ്രവർത്തനത്തിലൂടെ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
തന്റെ സന്ദർശന വേളയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നൽകിയ  ഊഷ്മളമായ സ്വാഗതത്തിന്   നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

More from UAE