മാനുഷിക പരിഗണനയ്ക്ക് മുൻഗണന നൽകിയാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യു എ ഇ ഭക്ഷ്യ സഹായം നൽകി വരുന്നത് എന്നും വിവിധ രാജ്യങ്ങൾ തമ്മിലുള്ള യു എ ഇ യുടെ ശക്തമായ ബന്ധത്തെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും സിംബാബ്‌വെയിലെ യുഎഇ അംബാസഡർ ഡോ. ജാസിം മുഹമ്മദ് അൽ ഖാസിമി
യുഎഇ 50 ടൺ ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പടെ സിംബാവെയിലേക്ക് അവശ്യ സാധനങ്ങൾ കയറ്റി അയച്ചു. സിംബാവെയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മാനുഷിക പരിഗണനയ്ക്ക് മുൻഗണന നൽകിയാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യു എ ഇ ഭക്ഷ്യ സഹായം നൽകി വരുന്നത് എന്നും വിവിധ രാജ്യങ്ങൾ തമ്മിലുള്ള യു എ ഇ യുടെ ശക്തമായ ബന്ധത്തെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും സിംബാബ്‌വെയിലെ യുഎഇ അംബാസഡർ ഡോ. ജാസിം മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ആഫ്രിക്കൻ ജനത നേരിടുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കോവിഡിനെ നേരിടാൻ യു എ ഇ വൈദ്യ സഹായം നൽകിയ ആദ്യ രാജ്യമാണ് സിംബാവേ.