![](https://mmo.aiircdn.com/265/5fd332ced85d7.jpg)
സിനോഫാം എടുത്തവർക്ക് ഫൈസറിന്റെ ഒരു ബൂസ്റ്റർ ഷോട്ട് മതി
സിനോഫാം വാക്സിൻ ഒൻപത് മാസം വരെ പ്രതിരോധശേഷി നൽകുന്നുണ്ടെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി സെഹ വ്യക്തമാക്കി. അതിനാൽ സിനോഫാം എടുത്തവർക്ക് ഫൈസറിന്റെ ഒരു ബൂസ്റ്റർ ഷോട്ട് മതിയെന്നും സെഹ പറയുന്നു. ട്വിറ്ററിലൂടെയാണ് സെഹ ഇക്കാര്യം വ്യക്തമാക്കിയത്.
ഫൈസർ വാക്സിന്റെ ഒരു ഷോട്ട് ഒരു ബൂസ്റ്ററായി കണക്കാക്കുന്നുവെന്നും സിനോഫാം സ്വീകരിച്ചവർ ഒരു വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ച് കോംപ്ലിമെന്ററി ജാബ് സ്വീകരിക്കണമെന്നും സെഹ വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 80050 എന്ന കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.