നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണവും പുതുക്കലും കാര്യക്ഷമമാക്കുന്നതിനാണ് ഫെഡറൽ റോഡ്സ് സർവീസ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫെഡറൽ റോഡ് വർക്കുകൾക്കായി ഡോക്യുമെൻ്റേഷൻ പ്രക്രിയ ലളിതമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം.
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണവും പുതുക്കലും കാര്യക്ഷമമാക്കുന്നതിനാണ് ഫെഡറൽ റോഡ്സ് സർവീസ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇത് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിന് ആവശ്യമായ രേഖകൾ എട്ടിൽ നിന്ന് വെറും മൂന്നായി കുറയ്ക്കുകയും നടപടിക്രമങ്ങളുടെ എണ്ണം 26 ൽ നിന്ന് 13 ആക്കുകയും ചെയ്യും . കൂടാതെ സേവന സമയം 14 ദിവസത്തിൽ നിന്ന് വെറും ഏഴായി ചുരുക്കുകയും ചെയ്യുന്നു.
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് പ്ലാറ്റ്ഫോം നടപടിക്രമങ്ങൾ 11 മുതൽ മൂന്ന് വരെയാക്കി രേഖകളൊന്നും ആവശ്യമില്ലാതെ തൽക്ഷണ സേവനം നൽകുകയും ചെയ്യുന്നു.
2024 ൻ്റെ തുടക്കത്തിൽ ആരംഭിച്ച യുഎഇയുടെ സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമുമായി ചേർന്നുള്ളതാണ് ഈ സംരംഭം. ഇത് സർക്കാർ പ്രവർത്തനങ്ങളെ പരിവർത്തനം ചെയ്യുന്നതിനും സേവന നിലവാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് എന്ന് യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയത്തിലെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ അസറ്റ് സെക്ടറിൻ്റെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽമെയിൽ പറഞ്ഞു.